രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ചിത്രം ഏപ്രിൽ 15ന് തിയറ്ററുകളിലെത്തും.
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നീ താരങ്ങളും ട്രെയിലറിൽ കടന്നുവരുന്നുണ്ട്. ഇവർക്കുപുറമേ റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ നിർമിക്കുന്നത്.